ഹംബന്‍ടോട്ട: ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇനി ശ്രീലങ്കന്‍ ഓപ്പണര്‍ തിലകരത്നെ ദില്‍ഷനും (10007). പാക്കിസ്ഥാനെതിരായ അഞ്ചാം ഏകദിനത്തില്‍ വ്യക്തിഗത സ്കോര്‍ 55ല്‍ നില്‍ക്കെയാണ് ദില്ഷന് മാന്ത്രിക സംഖ്യയിലെത്തിയത്.
ഏകദിനത്തില്‍ 10000 റണ്‍സ് സ്വന്തമാക്കുന്ന 11-ാമത്തെ കളിക്കാരനും നാലാമത്തെ ലങ്കന്‍ താരവും ദില്ഷന് തന്നെ. കുമാര്‍ സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവര്‍ ഇക്കാര്യത്തില്‍ ദില്‍ഷന്റെ സ്വദേശികളായ മുന്‍ഗാമികള്‍.
ദില്ഷന് (62) പുറമെ കുശാല്‍ പെരേരയും (116, 9 ഫോര്‍, നാല് സിക്സ്) നായകന് എയ്ഞ്ചലോ മാത്യൂസും (70 നോട്ടൗട്ട്), മിലിന്‍ഡ സിരിവര്‍ധനയും (52 നോട്ടൗട്ട്) തിളങ്ങിയപ്പോള്‍ ലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സ് വാരി. മറുപടിക്കിറങ്ങിയ പാക്കിസ്ഥാന് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടിന് 100 എന്ന നിലയില്‍. അസര്‍ അലി (35), അഹമ്മദ് ഷെഹ്സാദ് (18) എന്നിവര്‍ മടങ്ങി. മുഹമ്മദ് ഹഫീസും (35) സര്‍ഫ്രാസ് അഹമ്മദും (9) ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: