കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയില്‍ ചോദ്യം. തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ചോദ്യം. ചോദ്യപ്പേപ്പറിലെ ആറാമത്തെ ചോദ്യമാണ് പ്രശ്നകാരി.
താഴെപ്പറയുന്ന രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാത്ത രാജ്യം ഏതെന്നാണ് ചോദ്യം.യുഎസ്എ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, യു.കെ എന്നിങ്ങനെ നാല് ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.മുപ്പതിനായിരം പേര് പരീക്ഷ എഴുതി. ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ് ചോദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്.
എല്ബിഎസിനായിരുന്നു പരീക്ഷയുടെ നടത്തിപ്പ് ചുമതല. പ്രധാനമന്ത്രിയെ സംസ്ഥാനത്തിന്റെ കീഴിലുള്ള ഒരു വകുപ്പ് ഔദ്യോഗികമായി അപമനിച്ചിരിക്കുകയാണ് ഇതിലൂടെ.
ചോദ്യം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: