ന്യൂദല്‍ഹി:മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ടാഡ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേമന് പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.ഇതിനു പുറമേ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു പുതിയ ദയാഹര്‍ജിയും മേമന് സമര്‍പ്പിച്ചിട്ടുണ്ട്.
നേരത്തെ മേമന്റെ പുന;പരിശോധനാ ഹര്‍ജി തള്ളിയ ജസ്റ്റിസ് അനില്‍ ആര്.ദവേ അധ്യക്ഷനായ ബഞ്ചാണ് പുതിയ ഹര്‍ജിയും പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: