തലശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ പ്രതിയായ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
ജാമ്യാപേക്ഷ തള്ളിയതോടെ മധുസൂധനനെ സി.ബി.ഐ അറസ്റ്റു ചെയ്തേക്കും. കേസിലെ മുഖ്യപ്രതി വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചികിത്സയ്ക്ക് സൗകര്യം ഒരുക്കി എന്നതുമാണ് മധുസൂനദന്റെ പേരിലുള്ള കുറ്റം. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മധുസൂധനന് സിപിഎം അവധി നല്‍കിയിരുന്ന.
കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: