ആനവേട്ട കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Monday 27 July 2015 3:33 pm IST

കൊച്ചി: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കുട്ടമ്പുഴ സ്വദേശി ജിതിനെയാണ് വനംവകുപ്പ് പിടികൂടിയത്.മരിച്ച വാസുവിന്റെ സഹോദരപുത്രനാണ് യുവാവ്. ഇയാളെ കൂടാതെ മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. വേട്ടയ്ക്കായി ഉപയോഗിച്ച രണ്ട് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി അന്വേഷണസംഘം വനത്തില്‍ തമ്പടിച്ചിരിക്കുകയാണ്. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മലയാറ്റൂരില്‍ തുടരുകയാണ്. അതേസമയം വേട്ടയ്ക്കായി ഉപയോഗിച്ച വാസുവിന്റെ തോക്ക് ജിതിനില്‍ നിന്നും കഴിഞ്ഞദിവസം ഉദ്യേഗസ്ഥര്‍ പിടിച്ചെടുത്തത്. ഈ തോക്ക് ഫോറന്‍സിക് പരിശോധനയ്!ക്ക് അയക്കും. ഇതിനു പുറമേയാണ് രണ്ടുതോക്കുകുള്‍ കൂടി ഇന്നുരാവിലെ കണ്ടെടുത്തത്. ഒന്നാം പ്രതി വാസുവിന്റെ സഹായികളായിരുന്ന മൂന്നുപേരയും പിടികൂടിയുണ്ട്. കോതമംഗലം സ്വദേശികളായ പൗലോസ്, തോമസ്, ആന്റു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇടമലയാര്‍ വനത്തില്‍ അഞ്ചാനകളെക്കൂടി തങ്ങള്‍ വെടിവെച്ചുകൊന്നതായി രണ്ടാം പ്രതി എല്‍ദോസ് മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട ഈ ആനകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് ഇയാളെയും കൂട്ടി അന്വേഷണസംഘം ഇടമലയാര്‍ കാട്ടില്‍ തമ്പടിച്ചിരിക്കുന്നത്. ഇവര്‍ വേട്ടയാടിയ ഒരാനയുടെ അവശിഷ്ടം കഴിഞ്ഞദിവസം കിട്ടിയിരുന്നു. കരടിയേയും കാട്ടുപോത്തിനേയും കൊന്നെന്നും വ്യക്തമായിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹണീന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് യോഗം. മധ്യകേരളത്തിലെ ഡി എഫ് ഒമാരാണ് പങ്കെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.