ഫഗ്വാര (പഞ്ചാബ്): ഗുരുദാസ്പൂരിലെ പാക് ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ശിവസേന പാക്കിസ്ഥാന് പതാക കത്തിച്ച് പ്രതിഷേധിച്ചു. ദേശീയപാത ഒന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെത്തുടര്‍ന്ന് അധികൃതര്‍ ഭാരത-പാക്കിസ്ഥാന് റൂട്ടിലെ ബസ് വഴിമാറ്റി വിട്ടു.
പ്രതിഷേധക്കാര്‍ ആദ്യം ഹനുമാന്‍ഗഢി ക്ഷേത്ര സമീപം സംഘടിച്ച് പ്രകടനം നടത്തുകയായിരുന്നു. പാക്കിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കുക, പാക്കിസ്ഥാനുമായുള്ള റെയില്‍-റോഡ് ഗതാഗതങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രകടനക്കാര്‍ മുഴക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: