കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാര്‍ലമെന്റ് പിരിഞ്ഞു

Tuesday 28 July 2015 12:16 pm IST

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് പാര്‍ലമെന്റിന്റെ ആദരാഞ്ജലി. കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും പിരിഞ്ഞു. രാജ്യസഭ 29നും ലോക്‌സഭ 30നും മാത്രമേ ഇനി ചേരൂ. രാജ്യസഭയില്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയും ലോക്‌സഭയില്‍ സ്പീക്കര്‍ സുമിത്ര മഹാജനും കലാം അനുസ്മരണ സന്ദേശം വായിച്ചു. തുടര്‍ന്ന് ഇരു സഭകളിലും അംഗങ്ങള്‍ മൗനം ആചരിച്ചു. യുവജനങ്ങളുമായി സംവദിക്കുക എന്ന തനിക്കേറെ ഇഷ്ടമുള്ള പ്രവര്‍ത്തി ചെയ്തുകൊണ്ട് തന്നെയാണ് കലാം മരിച്ചതെന്ന് ലോക് സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സ്മരിച്ചു. കലാമിന്റെ നിര്യാണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലായ്പ്പോഴും പ്രചോദന ശ്രോതസായി നിലകൊള്ളുമെന്നും വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി രാജ്യസഭയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.