ബ്രൗണ്‍ഷുഗര്‍: കേന്ദ്ര നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങി

Wednesday 29 July 2015 12:59 am IST

ആലുവ: രണ്ട് കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ അന്തര്‍ദേശീയ ബന്ധം കണ്ടെത്താന്‍ കേന്ദ്ര നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അന്വേഷണം തുടങ്ങി. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് സൂപ്രണ്ട് വേണുഗോപാലക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലെത്തി അസി. എക്‌സൈസ് കമ്മീഷണര്‍ എ.എസ്.രഞ്ജിത്തില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു. ജമ്മുകശ്മീരില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ കേരളത്തിലെത്തിച്ചവരുടെ മൊബൈല്‍ ഫോണുകളിലേക്ക് വന്നിട്ടുള്ള കോള്‍ വിവരങ്ങള്‍ എന്‍സിബി ശേഖരിച്ചിട്ടുണ്ട്. എക്‌സൈസിന്റെ അധികാര പരിധിക്ക് പുറത്തായ ബന്ധങ്ങളായതിനാലാണ് ഫോണ്‍കോള്‍ സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത്. പിടിയിലായ വിഷ്ണുവര്‍ദ്ധനനെയും ഷംജിത്തിനെയും കോടതി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.