തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ നിര്യാണം ഭാരതത്തിന് തീരാനഷ്ടമാണെന്ന് എന്‍ടിയു സംസ്ഥാന കമ്മറ്റി. രാഷ്ട്രപതി, ശാസ്ത്രജ്ഞന് എന്നീ നിലകളില്‍ ഭാരതത്തിന്റെ യശസ്സ് ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു എപിജെ അബ്ദുള്‍കലാം.
മികച്ച അധ്യാപകന്‍കൂടിയായിരുന്ന അദ്ദേഹം പൊതുജീവിതത്തില്‍ സംശുദ്ധിയും ലാളിത്യവും പുലര്‍ത്തി എല്ലാവര്ക്കും മാതൃകയായിരുന്നെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: