പാരീസ്: സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം മിഷേല്‍ പ്ലാറ്റിനി മത്സരിച്ചേക്കും. ഈയാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും.
യുവേഫ പ്രസിഡന്റായ പ്ലാറ്റിനിക്ക് യൂറോപ്യന്‍ കോണ്‍ഫെഡറേഷന്റെ പിന്‍ബലമുണ്ട്. ലാറ്റിനമേരിക്കയുടെയും കോണ്കാകാഫിന്റെയും ഏഷ്യയുടെയും പിന്തുണ പ്ലാറ്റിനി ഉറപ്പിച്ചതായും അറിയുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം ഫിഫ അധ്യക്ഷസ്ഥാനത്തെത്തിയേക്കും.
ഫിഫയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്ലാറ്റര്‍ പദവിയൊഴിയുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബ്ലാറ്ററുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: