രാജീവ് ഗാന്ധി വധം: പ്രതികളുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവച്ചു

Wednesday 29 July 2015 1:52 pm IST

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കിയത് സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഇളവ് ചെയ്തതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. പ്രതികളുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. പ്രതികള്‍ യാതൊരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും അതിനാല്‍ തന്നെ വധശിക്ഷ പുന:സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നു പേരെ കൂടാതെ കേസിലെ മറ്റു പ്രതികളും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദര്‍ എന്നിവരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി ഇടപെട്ട് ഈ നീക്കം തടഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.