വാഷിംഗ്ടണ്‍: ഭാരതത്തെ ആക്രമിക്കാന്‍ അന്താരാഷ്ട്ര ഭീകര സംഘടനയായ ഐസിസ് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഒപ്പം പാക് അഫ്ഗാന് താലിബാനുകളെ സംയോജിപ്പിച്ച് വലിയ ഭീരസംഘടനയാക്കി മാറ്റാനും നീക്കമുണ്ട്.യുഎസ്എ ടുഡേയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാക് താലിബാനുമായി ബന്ധുള്ള ഒരു പാക് പൗരനില്‍ നിന്ന് കണ്ടുകിട്ടിയ 32 പേജ് രേഖകളിലാണ് ഇക്കാര്യമുള്ളതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഐസിസ് ഭാരതം ആക്രമിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരമൊരാക്രമണം വഴി അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടുകയാണ് ഐസിസിന്റെ ലക്ഷ്യം.
ഭാരതത്തെ ആക്രമിച്ചാല്‍ ഐസിസിന്റെ സ്ഥാനം ഉയരുമെന്നും മേഖലയിലെ സുരക്ഷയെ ഇത് തകര്‍ക്കുമെന്നും രേഖകളില്‍ പറയുന്നു.തെക്കനേഷ്യന്‍ ജിഹാദികളുടെ വിശുദ്ധ ദൗത്യമാണ് ഭാരതത്തെ ആക്രമിക്കുകയെന്നത്.അഫ്ഗാനിലും പാക്കിസ്ഥാനിലുമുള്ള താലിബാനെ കൂട്ടിയോജിപ്പിച്ച് വലിയൊരു ഭീകര സംഘടന കെട്ടിപ്പടുക്കാനും ഐസിസ് ലക്്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: