യാഗസ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ
ശ്രീരാമന് വധിച്ച രാക്ഷസി – താടക
വിശപ്പും ദാഹവും ഇല്ലാതാക്കാന്‍
വിശ്വാമിത്രന് രാമലക്ഷ്മണന്മാരെ
ഉപദേശിച്ച മന്ത്രം – ബല-അതിബല
ശ്രീരാമന്റെ വില്ല് – കോദണ്ഡം
വിശ്വാമിത്രന്റെ യാഗം മുടക്കാന്‍
ശ്രമിച്ചത് – മാരീചന്,
സുബാഹു എന്നീ
രണ്ട് രാക്ഷസന്മാര്
സുബാഹുവിനെ വധിച്ചത് – ശ്രീരാമന്
മാരീചന് സംഭവിച്ചത് –
ശ്രീരാമന് തൊടുത്ത അസ്ത്രത്തെ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം, മാരീചന് കടലില്‍ ചാടി. എന്നിട്ടും രാമബാണം പിന്തുടരുന്നതു കണ്ട് മാരീചന്, ശ്രീരാമപാദങ്ങളില്‍ അഭയം തേടി. തുടര്‍ന്ന് രാമഭക്തനുമായി.
രാജകൊട്ടാരത്തിലേക്കുള്ള മടക്കയാത്രയില്‍ ശ്രീരാമന് കണ്ടത്: ഗൗതമ മഹര്‍ഷിയെ.
സ്വപത്നിയായ അഹല്യയെ ഗൗതമമുനി ശപിച്ചത്.
കല്ലായി തീരാന്‍
ശാപമോക്ഷം: ശ്രീരാമ പാദസ്പര്ശനമേറ്റാല്
അഹല്യയെ ശാപത്തില്‍ നിന്നും മുക്തയാക്കിയത്:
ശ്രീരാമന്
വിദേഹരാജാവായ ജനകന് ത്രൈയംബകം വില്ല് നല്‍കിയത്: പരശുരാമന്
ശ്രീരാമന് സീതയെ വിവാഹം ചെയ്യാന്‍ സാധിച്ചത്: ത്രൈയംബകം വില്ല് കുലച്ചതിനാല്
വിവാഹശേഷം അയോദ്ധ്യയിലേക്ക് മടങ്ങുകയായിരുന്ന ശ്രീരാമനെ എതിര്‍ത്തത്: പരശുരാമന്
പരാജയപ്പെട്ട പരശുരാമന്, ശ്രീരാമന് സമ്മാനിച്ചത്: വൈഷ്ണവചാപം
ദേവാസുര യുദ്ധകാലത്ത് ദശരഥന് കൈകേയിയുടെ സഹായം:
ശംബരന് എന്ന അസുരനുമായി ദശരഥന് യുദ്ധം
ചെയ്തിരുന്നപ്പോള്‍ തേരിലെ അച്ചുതണ്ടിന്റെ അച്ചാണി ഒടിഞ്ഞുപോയി. തദവസരത്തില്‍ കൈകേയി ആ ദ്വാരത്തില്‍ തന്റെ വിരല്‍ വച്ചതുകൊണ്ട് തേര് ചരിഞ്ഞുവീഴാതെ രക്ഷിക്കാന്‍ സാധിച്ചു.
പകരം ദശരഥന് കൈകേയിക്ക് നല്‍കിയത്:
രണ്ട് വരങ്ങള്‍
രാമാഭിഷേകം തടയാന്‍ കൈകേയിയെ പ്രോത്സാഹിപ്പിച്ചത്: മന്ഥര
കൈകേയി ദശരഥനോട് ആവശ്യപ്പെട്ട വരങ്ങള്‍:
ശ്രീരാമനെ പതിന്നാലു വര്‍ഷം കാട്ടിലയയ്ക്കണമെന്നും ഭരതനെ രാജാവായി വാഴിക്കണമെന്നും.
പട്ടാഭിഷേകം തടസ്സപ്പെട്ടപ്പോള്‍:
കൈകേയിയുടെ ആവശ്യം പോലെ ശ്രീരാമന്, സീതാ – ലക്ഷ്മണ സമേതം വനവാസത്തിനായി പുറപ്പെട്ടു.
സീതയെ വേര്‍പിരിയേണ്ടി വരുമെന്ന് ശ്രീരാമനെ ശപിച്ചത്: ഭൃഗു മഹര്‍ഷി
രാമ- ലക്ഷ്മണന്മാരെ ഗംഗാനദി കടക്കാന്‍ സഹായിച്ചത്: ഗുഹന്
ശ്രീരാമന് കാട്ടില്‍ വച്ച് വധിച്ച രാക്ഷസന്: വിരാധന്
വിരാധവധശേഷം ശ്രീരാമന് സന്ദര്‍ശിച്ച മഹര്‍ഷി:
അഗസ്ത്യന്
അഗസ്ത്യദര്ശനാനന്തരം ശ്രീരാമന് കാണാന്‍ പോയത്: ജടായുവിനെ
ജടായുവിനെ കണ്ടശേഷം ശ്രീരാമനെ എതിര്‍ത്ത
രാക്ഷസന്: കബന്ധന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: