കോഴിക്കോട്: ബിഎംഎസ് ദേശീയ സഹസംഘടനാ സെക്രട്ടറി, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച ആര്. വേണുഗോപാലിന്റെ നവതി ആഘോഷം ആഗസ്റ്റ് ഒന്നിന് കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകീട്ട് അഞ്ചിന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നവതി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. എം.പി. വീരേന്ദ്രകുമാര്‍ ആര്. വേണുഗോപാലിനെ പൊന്നാട അണിയിക്കും. കേസരി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ ഉപഹാര സമര്‍പ്പണവും പി.വി. ചന്ദ്രന് പ്രശംസാപത്ര സമര്‍പ്പണവും നടത്തും. സ്വാഗതസംഘം ചെയര്മാന് വി.കെ.എസ്. മേനോന് അദ്ധ്യക്ഷത വഹിക്കും.
ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ എളമരം കരീം, കെ.സി. രാമചന്ദ്രന്, മനയത്ത് ചന്ദ്രന്, കെ.ജി. പങ്കജാക്ഷന്, യു. പോക്കര്, സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന്, ബിഎംഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്, കേസരി പത്രാധിപര്‍ ടി. വിജയന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: