പോലീസ് അദാലത്തില്‍ അനധികൃത പണമിടപാടുകാര്‍ക്കെതിരെ 11 പരാതികള്‍

Saturday 20 May 2017 1:06 pm IST

കോട്ടയം: ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്കൂമാറിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ് അദാലത്തില്‍ അനധികൃത പണമിടപാടുകാര്‍ക്കെതിരെ 11 പരാതികള്‍ ലഭിച്ചു. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ബ്ലേഡ് മാഫിയകള്‍, അമിതപലിശ ഈടാക്കുന്ന സ്ഥാപനങ്ങല്‍, മണിചെയിന്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങല്‍ക്കുളള പരാതികള്‍ പരിഹരിക്കുന്നതിനാണ് അദാലത്ത്് നടത്തിയത്. വിദ്യാഭ്യാസ വായ്പ തട്ടിപ്പും, വിസ തട്ടിപ്പും സംബന്ധിച്ചുളള പരാതികളുള്‍പ്പെടെ 15 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. പരാതികളുടെ അന്വേഷണത്തിന്റയും തുടര്‍നടപടികളുടെയും മേല്‍നോട്ടം വഹിക്കുന്നതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ എസ്. പി ചുമതലപ്പെടുത്തി. കേസുകള്‍ സംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകള്‍ മുഖേന അന്വഷണം നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കും. ബ്ലേഡുകാരനില്‍നിന്നും വാങ്ങിയ ഒരുലക്ഷത്തിഇരുപതിനായിരം രൂപയ്ക്ക് പകരം 17 വര്‍ഷങ്ങള്‍ക്കിടയിലായി മൂന്നുലക്ഷത്തിനാല്പത്തിഅയ്യായിരം രൂപ തിരികെ നല്കിയിട്ടും കടം വീടിയില്ലെന്ന് അദാലത്തില്‍ പരാതി. കറുകച്ചാല്‍ സ്വദേശിയായ ബാങ്ക് ജീവനക്കാരനാണ് പരാതിയുമായി എത്തിയത്. ചങ്ങനാശേരിക്കാരനായ ബ്ലേഡ് പലിശക്കാരനില്‍ നിന്നും മകളുടെ ചികിത്സക്കായി 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കറുകച്ചാല്‍ സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ ആദ്യമായി 20,000 രൂപ കടം വാങ്ങിയത്. ചികിത്സ ആവശ്യങ്ങള്‍ക്കായി പിന്നീടും കടം വാങ്ങിയതോടെ മൊത്തം തുക ഒരുലക്ഷത്തിഇരുപതിനായിരമായി. തുടര്‍ന്ന് കൃത്യമായി പലിശ അടച്ചുവന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ആറുമാസമായി പലിശ മുടങ്ങിയതോടെ ഫോണിലുടെയും നേരിട്ടും ഭീഷണികളുമായി ജോലി സ്ഥലത്ത്‌വരെ എത്തി ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്. പണം നല്‍കാന്‍ തയാറാണെന്നും സാവകാശം അനുവദിച്ച് നല്‍കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഭീഷണിപ്പെടുത്തുന്നതായും പലിശക്കെടുത്ത പണം തിരികെ നല്‍കിയിയെങ്കിലും ഈട് നല്‍കിയ ചെക്ക് മടക്കി നല്‍കാതെ കേസുകൊടുത്തുവെന്നതടക്കമുള്ള പരാതികളും അദാലത്തില്‍ ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.