ചെന്നൈ: ചോദിച്ചു വാങ്ങിയ അവസരം നഷ്ടമായെന്ന് ആദ്യം വിരാട് കോഹ്ലിക്കു തോന്നിയിട്ടുണ്ടാകും. എന്നാല്‍, ആദ്യ ദിവസം സ്റ്റംപെടുത്തപ്പോള്‍ വിരാടിന് മനസിലെങ്കിലും സന്തോഷമുണ്ടായിക്കാണും. ഓസ്ട്രേലിയ എയ്ക്കെതിരേയുള്ള ചതുര്‍ദിന മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 42 പന്ത് നേരിട്ട് 16 റണ്‍സെടുക്കാനേ ഇന്ത്യന്‍ ടെസ്റ്റ് നായകനായുള്ളു.
ഇതില്‍ ഓരോന്നു വീതും സിക്സറും ഫോറും. പൊരുതാതെ ഇന്ത്യ എ കൂടാരം കയറിയതോടെ രണ്ടാം ഇന്നിങ്സിന് അവസരമൊരുങ്ങി. കരുണ്‍ നായരുടെ (50) അര്‍ധശതകത്തിന്റെ ബലത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു ഇന്ത്യയുടെ ആദ്യ ഇന്നിങ്സ്. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സില്‍. സ്കോര്‍: ഇന്ത്യ എ – 135, ഓസ്ട്രേലിയ എ – വിക്കറ്റ് നഷ്ടമില്ലാതെ 43.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വരച്ച വരയില്‍ നിര്‍ത്തി ഓസീസ് ബൗളര്‍മാര്‍. കരുണിനും വിരാടിനും പുറമെ ഓപ്പണര്‍ അഭിനവ് മുകുന്ദ് (15), ബാബ അപരാജിത് (12), നായകന് ചേതേശ്വര്‍ പൂജാര (11), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമന്‍ ഓജ (10) എന്നിവരും രണ്ടക്കം കണ്ടു. പിന്നെ എക്സ്ട്രാസും (11) രണ്ടക്കം. ഓസീസിനായി ഇന്ത്യന്‍ വംശജനായ വലംകൈയന്‍ പേസര്‍ ഗുരീന്ദര്‍ സന്ധു മൂന്നു വിക്കറ്റെടുത്തു. വിരാടിനെ മടക്കിയ ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗര്ക്ക് രണ്ടു വിക്കറ്റ്. ആന്‍ഡ്രൂ ഫെകെറ്റെ, സ്റ്റീവ് ഒകെഫെ എന്നിവര്‍ക്കും രണ്ടു വീതം വിക്കറ്റ്. മറുപടി തുടങ്ങി ഓസീസ് 13 ഓവറിലാണ് 43 റണ്‍സെടുത്തത്. കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (24), നായകന് ഉസ്മാന് ഖവാജ (13) എന്നിവര്‍ ക്രീസില്‍.
സ്കോര്ബോര്ഡ്ഇന്ത്യ എ
അഭിനവ് മുകുന്ദ് സി വെയ്ഡ് ബി ഒകെഫെ 15, ചേതേശ്വര്‍ പൂജാര ബി സ്റ്റൊയ്നിസ് 11, വിരാട് കോഹ്ലി എല്‍ബിഡബ്ല്യു ബി അഗര്‍ 16, കരുണ്‍ നായര്‍ സി ബേണ്‍സ് ബി ഫെകെറ്റെ 50, ശ്രേയസ് അയ്യര്‍ ബി ഒകെഫെ 1, നമന്‍ ഓജ സ്റ്റംപ്ഡ് വെയ്ഡ്, ബി അഗര്‍ 10, ബാബ അപരാജിത് ഹിറ്റ് വിക്കറ്റ് ബി സന്ധു 12, ശ്രേയസ് ഗോപാല്‍ നോട്ടൗട്ട് 5, വരുണ്‍ ആറോണ്‍ എല്‍ബിഡബ്ല്യു ബി സന്ധു 0, ഷാര്‍ദുല്‍ താക്കൂര്‍ സി ഫെര്ഗുസണ് ബി ഫെകെറ്റെ 4, പ്രഗ്യാന്‍ ഓജ ബി സന്ധു 0, എക്സ്ട്രാസ് 11, ആകെ 68.5 ഓവറില്‍ 135.
വിക്കറ്റ് വീഴ്ച: 1-18, 2-44, 3-52, 4-53, 5-109, 6-114, 7-125, 8-125, 9-130, 10-135
ബൗളിങ്: ഗുരീന്ദര്‍ സന്ധു 15.5-4-25-3, ആന്‍ഡ്രൂ ഫെകെറ്റെ 14-1-33-2, സ്റ്റീവ് ഒകെഫെ 17-5-30-2, മാര്‍കസ് സ്റ്റോയ്നിസ് 10-3-21-1, ആഷ്ടണ്‍ അഗര്‍ 12-3-23-2
ഓസ്ട്രേലിയ എ
കാമറോണ്‍ ബാന്‍ക്രോഫ്റ്റ് നോട്ടൗട്ട് 24, ഉസ്മാന് ഖവാജ നോട്ടൗട്ട് 13, എക്സ്ട്രാസ് 6, ആകെ 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 43
ബൗളിങ്: ഷാര്‍ദുല്‍ താക്കൂര്‍ 3-1-11-0, വരുണ്‍ ആറോണ്‍ 5-2-13-0, പ്രഗ്യാന്‍ ഓജ 4-0-17-0, ബാബ അപരാജിത് 1-0-1-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: