മുടക്കുഴയില്‍ സിപിഎം അക്രമം: നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പെരുമ്പാവൂര്‍: ബിജെപിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്കില്‍ വിറളിപൂണ്ട നേതൃത്വം മുടക്കുഴയിലും പരിസരങ്ങളിലും അക്രമം തുടരുന്നു. മുടക്കുഴ പഞ്ചായത്തിലെ ആനക്കല്ല് കണ്ണന്ഞ്ചേരിമുകളില് ഇന്നലെ വൈകിട്ടുണ്ടായ സിപിഎം ആക്രമണത്തില്‍ തലക്കും കൈക്കും വെട്ടേറ്റ ബിജെപി പ്രവര്‍ത്തകരായ പി.കെ. ജയന്, അഭിജിത്ത്, ജയചന്ദ്രന്, അരുണ്‍. വി.ജി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ജയന് ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമായി. മറ്റുള്ളവര്‍ പെരുമ്പാവൂര്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലുമാണ്. മുടക്കുഴ പഞ്ചായത്തിലെ ബിജെ പി മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ ഇവരില്‍ നിന്നും അംഗത്വമെടുത്തിരുന്നു . ഇതാണ് സിപിഎം നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നത്. 28 ന് വൈകിട്ട് എട്ടുമണിയോടെ കണ്ണഞ്ചേരിമുകളില്‍ സംസാരിച്ചു നില്‍്ക്കുകയായിരുന്ന ബിജെപി പ്രവര്‍്ത്തകരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. 'നീയൊക്കെ ഇവിടെ ബിജെപിയെ വളര്ത്തുമല്ലേടാ' എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു. മുടക്കുഴ പഞ്ചായത്തിലെ തന്നെ ഇളംബകപ്പിള്ളിയില് ബിജെപി യുടെ കൊടിമരം തകര്‍ത്ത് പ്രകോപനം സൃഷ്ട്ടിക്കാന്‍ നടത്തിയ ശ്രമം നേതാക്കളുടെ സന്ദര്‍ഭോജിതമായ ഇടപെടലിനെത്തുടര്‍ന്നു ഒഴിവായിരുന്നു. അതുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കേയാണ് പുതിയ സംഭവ വികാസങ്ങള്‍. മനപൂര്‍വ്വം സംഘര്്ഷം സൃഷ്ടിക്കാനും അതുവഴി ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ആത്മവീര്യം തകര്്ക്കാനും സിപിഎം നടത്തുന്ന ശ്രമങ്ങളെ മണ്ഡലം പ്രസിഡന്റ് പി.ആര്.സന്ദീപ്, ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ്.എം.കുമാര്‍ എന്നിവര്‍ അപലപിച്ചു. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം നയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനിടെ പ്രശ്നത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പുനടത്താന്‍ സിപിഎം നടത്തിയ മൈക്ക് അനൗന്്സ്മെന്റ്വാഹനം പോലീസ് പിടിച്ചെടുത്തു.