തിരുവനന്തപുരം: കേരള ശാസ്ത്രസാങ്കേതിക സര്‍വകലാശാലയ്ക്ക് അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേര് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് നിയമ ഭേദഗതി നിയമസഭ ഇന്നലെ പരിഗണിച്ച ശാസ്ത്രാ സാങ്കേതിക സര്‍വകലാശാലാ ബില്ലില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി സ്പീക്കര്‍ എന്‍. ശക്തന് അറിയിച്ചു.
രാമേശ്വരത്ത് ഇന്നു നടക്കുന്ന അബ്ദുള്‍കലാമിന്റെ സംസ്കാര ചടങ്ങുകളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ന് നിയമസഭാസമ്മേളനം അവസാനിക്കുന്നതിനാല്‍ സ്പീക്കര്‍ എന്‍. ശക്തന് സംഘത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: