പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. പര്‍വീന്ദര്‍ പോസ്റ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന സിപോയ് രച്പാല്‍ സിംഗ് ആണ് ഗുരുതരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ മാസം പാക് സേന നടത്തുന്ന മൂന്നാമത്തെ ഒളിയാക്രമണമാണിത്.
കാശ്മീര്‍ താഴ്വരയിലെ നിരോധിതമേഖലയിലുണ്ടായ സമാന സംഭവങ്ങളില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര് മരിച്ചിരുന്നു. ഇതോടൊപ്പം ബുധനാഴ്ച നിരോധിതമേഖലയില്‍ വീണ്ടും രണ്ട് തവണയും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: