ജപ്പാനില്‍ ശക്തമായ ഭൂചലനം

Sunday 20 November 2011 12:24 pm IST

ഹോങ്കോങ്: കിഴക്കന്‍ ജപ്പാന്‍ തീരത്തു ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷു ദ്വീപിനു സമീപമാണു പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലര്‍ച്ചെ 4.27 നായിരുന്നു ഭൂകമ്പം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.