മുംബയ്: യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കര്‍ശനമായ വ്യവസ്ഥകളോടെയാണ് മൃതദേഹം കൈമാറിയത്. വിലാപയാത്ര പാടില്ല, കഴിയുന്നതും വേഗം കബറടക്കം നടത്തണം, മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ പാടില്ല, സ്മാരകം പണിയാന്‍ പാടില്ല തുടങ്ങിയവയാണ് വ്യവസ്ഥകള്‍.
തുടര്‍ന്ന് മേമന്റെ സഹോദരന് സുലൈമാനും ബന്ധു ഉസ്മാനും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ഒരു മണിയോടെ എയര്‍ ആംബുലന്‍സില്‍ മുംബയിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: