ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു ഗൂഗിള്‍

Thursday 30 July 2015 11:25 am IST

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു ഗൂഗിളും. ഹോംപേജില്‍ കറുത്ത റിബണിന്റെ ചിത്രം നല്‍കിയാണ് ഗൂഗിള്‍ ആദരവ് പ്രകടിപ്പിച്ചത്. എംബ്ലത്തില്‍ 'ഇന്‍ മെമ്മറി ഓഫ് ഡോ. എ.പി.ജെ.അബ്ദുള്‍ കലാം' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്്. തിങ്കളാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചത്. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.