തിരുവനന്തപുരം: പൊതുചടങ്ങിനിടെ എസ്പി മെറിന് ജോസഫ് ചലചിത്ര താരം നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്തു ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോടു റിപ്പോര്‍ട്ട് തേടി.
സ്ഥാനത്തിനു ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. ചടങ്ങിനിടെ നിവിന്‍ പോളിയോടൊപ്പം എഎസ്പി ഫോട്ടോയെടുത്തത് വിവാദമായിരുന്നു
ഹൈബി ഈഡന് എംഎല്‍എയാണ് ഇരുവരുടെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഈ ചിത്രം മെറിന് ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
നിവിന്‍ പോളിക്കൊപ്പം താന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോടു പ്രതികരിച്ചുകൊണ്ട് യുവ ഐപിഎസ് ഉദ്യോഗസ്ഥ മെറിന് ജോസഫ് രംഗത്തെത്തിയിരുന്നു. തമാശയായി കണക്കാക്കേണ്ട സംഭവത്തെ വിവാദമാക്കാനാണ് ചില മാധ്യമങ്ങള്‍ അടക്കം ശ്രമിച്ചതെന്ന് പരാതിപ്പെട്ടാണ് മെറിന് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: