എഡ്ജ്ബാസ്റ്റണ്: ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് തികയ്ക്കുന്ന ഇരുപത്തിയെട്ടാമത്തെ ബൗളറായി ഓസ്ട്രേലിയയുടെ ഇടംകൈയന്‍ പേസര്‍ മിച്ചല്‍ ജോണ്സണ്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ജയിംസ് ബെയര്‍ സ്റ്റൗവിനെ വിക്കറ്റര്‍ കീപ്പര്‍ പീറ്റര്‍ നെവിലിന്റെ കൈയിലെത്തിച്ചാണ് ജോണ്സണ് 300 ക്ലബ്ബില്‍ അംഗമായത്. 69ാം ടെസ്റ്റില്‍ ഓസീസ് പേസറുടെ നേട്ടം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് 400 വിക്കറ്റ് തികച്ച അതേ ദിവസം തന്നെ ജോണ്‍സിന്റെ നേട്ടമെന്നതും യാദൃശ്ചികം.
വേഗത്തില്‍ 300 തികയ്ക്കുന്ന പതിമൂന്നാമത്തെ താരമാണ് ജോണ്സണ്. 56 കളികളില്‍ ഈ നേട്ടം മറികടന്ന ഓസീസ് പേസര്‍ ഡെന്നിസ് ലില്ലി പട്ടികയില്‍ മുന്പില്. 66 കളികളില്‍ 300 തികച്ച ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയും താരത്തിനു മുന്നില്‍. 2007ല്‍ ബ്രിസ്ബെയ്നില്‍ ശ്രീലങ്കയ്ക്കെതിരേ മിച്ചല്‍ ജോ ണ് സണിന്റെ ടെസ്റ്റ് അരങ്ങേറ്റം. 69ാം ടെസ്റ്റില്‍ 301ലെത്തിയ ഇദ്ദേഹത്തിന്റെ മികച്ച പ്രകടനം 61 റണ്‍സിന് എട്ടു വിക്കറ്റ്. 2008ല്‍ പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ. മൂന്നു തവണ പത്തു വിക്കറ്റ് നേട്ടം, 12 അഞ്ച് വിക്കറ്റ് പ്രകടനം, 16 നാലു വിക്കറ്റ് എന്നിവയും അക്കൗണ്ടില്‍.
153 ഏകദിനത്തില്‍ 239 വിക്കറ്റും സ്വന്തം. 2011ല്‍ പാലെക്കലെയില് ശ്രീലങ്കയ്ക്കെതിരേയുള്ള 31 ണ്‍സിന് ആറു വിക്കറ്റ് മികച്ച പ്രകടനം. മൂന്ന് അഞ്ചു വിക്കറ്റ് നേട്ടവും 16 തവണ നാലു വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ചുറിയും ജോണ്‍സണിന്റെ പേരില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: