സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍ ഫലം വൈകുന്നു

Thursday 30 July 2015 11:44 pm IST

കൊച്ചി: പല സ്‌കൂളുകളിലെയും  പ്ലസ് വണ്‍ ഫലം വൈകുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഏതു വിഷയങ്ങള്‍ക്കാണ് മാര്‍ക്ക് കുറഞ്ഞതെന്ന് മനസിലാക്കി അവ കൂടുതല്‍ പഠിച്ച് മെച്ചപ്പെടാനുള്ള സമയമാണ് ഇതുമൂലം പാഴാകുന്നത്. ഇത് കുട്ടികളില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നുമുണ്ട്. മാര്‍ച്ചിലാണ് പഌസ് വണ്‍ പരീക്ഷ നടന്നത്. മെയ് ആറിന് ഉത്തരക്കടലാസ് പരിശോധനയും പൂര്‍ത്തിയായതാണ്. ഇതു കഴിഞ്ഞ് രണ്ടര മാസത്തിലേറെയായി. എസ്എസ്എല്‍സി, പഌസ് ടൂ പരീക്ഷകള്‍ ഇതിനൊപ്പം നടന്നതാണ്. അവയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ട് നാളേറെയായി. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അവസ്ഥയെല്ലാം ഒന്നുതന്നെ. ചില സ്‌കൂളുകളില്‍ ചിലരുടെ ഫലം വന്നു. ചേര്‍ത്തല കോടം തുരുത്ത് സ്‌കൂളില്‍ 57 പേര്‍ പരീക്ഷ എഴുതിയതില്‍ ഇനിയും പതിനൊന്നു പേരുടെ ഫലം വന്നിട്ടില്ല. ചില സ്‌കൂളുകളില്‍ മുഴുവന്‍ ഫലവും വന്നിട്ട് പത്തു ദിവസത്തിലേറെയായി. അതേ സമയം ചിലയിടങ്ങളില്‍ ഒരാളുടെ ഫലം പോലും വന്നിട്ടുമില്ല. അടുത്ത കഌസിലേക്ക് പ്രവേശനം വേണ്ട പരീക്ഷയായതിനാലാണ് അധികൃതര്‍ അനാസ്ഥ കാട്ടുന്നത്. എന്നാല്‍ ഇത് കുട്ടികളെ വല്ലാതെ ബാധിക്കുന്നതായി രക്ഷിതാക്കളും അധ്യാപകരും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.