ബുദ്ധിവൈകല്യമുള്ളവര്‍ക്കായി സ്‌കൗട്ട് ആന്റ് ഗൈഡ് ഒരുങ്ങുന്നു

Friday 31 July 2015 8:06 pm IST

തിരുവനന്തപുരം: ഭാരതത്തില്‍ ആദ്യമായി ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്കായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് തയ്യാറാകുന്നു. തിരുവനന്തപുരത്ത് പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് മെന്റലി ചലഞ്ച്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞു. സാമൂഹ്യനീതിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് ഏതെങ്കിലുമൊരു മേഖലയില്‍ കഴിവുതെൡിക്കാനുള്ള അവസരമൊരുക്കുകയാണ് പദ്ധതിയിലൂടെ. ഇത്തരം കട്ടികളെ പരിശീലിപ്പിക്കാന്‍ ആരും ശ്രമിക്കാറില്ല. കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പല പദ്ധതികളും ഉണ്ടെങ്കിലും കായികവും ആരോഗ്യപരവുമായ ശേഷി വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികളൊന്നും തന്നെ നിലവിലില്ല. ഇതാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് മെന്റലി ചലഞ്ച്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിനു പ്രേരകമായത്. സ്റ്റേറ്റ് മെന്റലി ചലഞ്ച്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് അധ്യാപകര്‍  സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സുമായി സഹകരിച്ച് ഇത്തരം കുട്ടികള്‍ക്ക് വേണ്ടി പരിശീലനരീതി തയ്യാറാക്കിയിട്ടുണ്ട്.  10 വയസ്സുള്ള വിദ്യാര്‍ഥികളെയാണ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിശീലിപ്പിക്കുന്നത്. അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍  ബുദ്ധിവൈകല്യമുള്ള കുട്ടികളുടെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ടീമിന്റെ പരേഡ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.