'വിവാദരഹിത കേരളം വികസനോന്മുഖ കേരളം' ബിഎംഎസ് പഞ്ചായത്ത്തല പദയാത്രകള്‍ ഇന്നു മുതല്‍ 25 വരെ

Friday 31 July 2015 8:29 pm IST

കൊച്ചി: ഇടത് വലതു മുന്നണികളുടെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായി ബിഎംഎസ് സംസ്ഥാനവ്യാപകമായി ഇന്നുമുതല്‍ 25 വരെ പഞ്ചായത്ത്തല കാല്‍നട പ്രചാരണ ജാഥകള്‍ നടത്തും. പരസ്പരം ഒത്തുതീര്‍പ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇരുമുന്നണികളുടെയും അവിശുദ്ധബന്ധത്തെ സമൂഹത്തിന്റെ മുമ്പില്‍ ചര്‍ച്ചാവിഷയമാക്കാനും അവരുമായി സംവദിക്കാനും വേണ്ടിയാണ് പ്രക്ഷോഭ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ബിഎംഎസ് പഠനപരിശീലന ഗവേഷണകേന്ദ്രത്തില്‍ ഏകദിന ശില്‍പശാല നടന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഉപാധ്യക്ഷനും ചിന്തകനും എഴുത്തുകാരനും ഗവേഷകനുമായ ഡോ. കെ. ജയപ്രസാദ്, വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ എന്നിവര്‍ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ദക്ഷിണഭാരത സംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍, സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, അഡ്വ. എസ്. ആശാമോള്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോള്‍, സംസ്ഥാന ഖജാന്‍ജി ജി.കെ. അജിത്ത് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ് സ്വാഗതവും എറണാകുളം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.