ആദ്യമായി ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നു; ആഗസ്റ്റ് 7ന്

Friday 31 July 2015 8:50 pm IST

ന്യൂദല്‍ഹി: കൈത്തറിക്ക് പ്രചാരവും പ്രാധാന്യവും നല്‍കാന്‍ ഈ വര്‍ഷം മുതല്‍ ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് 7ന് പ്രഥമ ദേശീയ കൈത്തറി ദിനം  ചെന്നൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുണനിലവാരമുള്ള കൈത്തറി ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട വിപണനത്തിനായി 'ഇന്ത്യ ഹാന്റ്‌ലൂം' എന്ന പുതിയ ബ്രാന്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. 2012, 2013, 2014 വര്‍ഷങ്ങളിലെ 'സന്ത് കബിര്‍' അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. കേരളത്തിലുള്‍പ്പെടെ ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്ന നെയ്ത്തു വ്യവസായത്തിന് വമ്പിച്ച നേട്ടമുണ്ടാക്കുന്നതാണ് ഈ പദ്ധതി. കൈത്തറി വ്യവസായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധത്തിനും, കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനും, നെയ്ത്തുകാരുടെ ക്ഷേമത്തിനും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ ആഘോഷം. ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള നെയ്ത്തുകാരുടെ പ്രതിനിധിസംഘം പ്രധാനമന്ത്രി യെ സന്ദര്‍ശിച്ചു. ആഗസ്റ്റ് ഏഴ് കൈത്തറിദിനമായി ആഘോഷിക്കാനുള്ള തീരുമാനത്തില്‍ നന്ദി അറിയിച്ചു. കൈത്തറി മേഖലക്ക് സഹായകമാവുന്ന നയനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച നെയ്ത്തുകാര്‍ മേഖലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളും സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.