സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടം സെപ്റ്റംബറില്‍

Friday 31 July 2015 8:51 pm IST

കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട നിര്‍മ്മാണം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍. ഇന്നലെ ജില്ലാ കലക്ടറുടെ സാനിധ്യത്തില്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. സുരേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ വകുപ്പുകള്‍ തമ്മിലുളള ആശയക്കുഴപ്പം നീക്കി പണി പുരോഗമിക്കുകയാണ്. സ്മാര്‍ട്ട് സിറ്റിക്കായി ആറര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ പണികളാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും സ്മാര്‍ട്ട് സിറ്റി അധികൃതരും പങ്കെടുത്തു. നിര്‍മ്മാണം സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് പദ്ധതി നീണ്ടു പോകാന്‍ കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഇതുവരെ 14 കമ്പനികള്‍ സ്മാര്‍ട്ട് സിറ്റി അധികൃതരുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. പദ്ധതി അനിശ്ചിതത്വത്തിലായതിനാല്‍ ചീഫ് സെക്രട്ടറി അടുത്തിടെ സ്ഥലം സന്ദര്‍ശിക്കുകയും ആഴ്ചതോറും നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പദ്ധതി പ്രദേശത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൂര്‍ത്തിയായിട്ടില്ല. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.