തൃശൂര്‍: മഹാകവി അക്കിത്തത്തിന്റെ നവതി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നവതി പ്രണാമം. അമേത്തിക്കരയിലെ അക്കിത്തത്തിന്റെ വസതിയില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്ക്കരന്‍ നായര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
ബോര്‍ഡ് മെമ്പര്‍ കെ.ഡി.ബാഹുലേയന്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.രാജലക്ഷ്മി, ക്ഷേത്രദര്‍ശനം മാസിക മാനേജര്‍ എന്‍.അനുപമ എന്നിവര്‍ സന്നിഹിതരായിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആദ്ധ്യാത്മിക സാംസ്കാരിക പ്രസിദ്ധീകരണമായ ക്ഷേത്രദര്‍ശനം മാസികയുടെ മുഖ്യപത്രാധിപര്‍ കൂടിയാണ് മഹാകവി അക്കിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: