ന്യൂദല്‍ഹി: പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു. ഇതിനു പുറമേ പാചക വാതകത്തിനും വിലകുറച്ചിട്ടുണ്ട്.
വര്‍ഷം 12 സിലിണ്ടര്‍ എന്ന പരിധികഴിഞ്ഞ് വാങ്ങുന്ന സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 23.50 രൂപയുടെ ഇളവ് പ്രഖ്യാപിച്ചു. 14.2 കിലോ സിലിണ്ടര്‍ സബ്സിഡി ഇല്ലാതെ വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു മാസത്തില്‍ ഇതു രണ്ടാം തവണയാണ് ഇളവ്. ജൂലൈ ഒന്നിന് 18 രൂപ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: