ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൊലീസ് ചെക് പോസ്റ്റിനു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്. ബരാമുള്ള-ശ്രീനഗര്‍ ദേശീയപാതയില്‍ പത്താനിലെ മിര്‍ഗുണ്ട് ചെക് പൊസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി ചെക് പോസ്റ്റില്‍ എത്തിയ ടവേര കാര്‍ പരിശോധിക്കാന്‍ ശ്രമിക്കവെ രണ്ട് ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വാഹനം അതിവേഗത്തില്‍ ഓടിച്ചു പോയി. എസ്.ഐ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐയുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരരുടെ ആക്രമണം മുന്നില്‍ കണ്ട് ശ്രീനഗറില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക ചെക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: