ലണ്ടന്‍: അല്‍-ക്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദന്റെ ബന്ധുക്കള്‍ സ്വകാര്യ ജറ്റ് വിമാനം തകര്‍ന്നുവീണ് മരിച്ചു. പൈലറ്റും മൂന്നു യാത്രികരുമാണ് അപകടത്തില്‍ മരിച്ചതെന്ന് ബ്രിട്ടണ് ഹാംഷെയര്‍ പൊലീസ് സര്‍വീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇറ്റലിയെ മിലാന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ജെറ്റ് വിമാനം ഹാംഷെയറിലെ ബ്ളാക്ബുഷെ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് തകര്‍ന്നു വീണത്. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലിം ഏവിയേഷന്റെ എംബ്രയര്‍ ഫിനോം 300 ജെറ്റ് വിമാനമാണ് തകര്‍ന്നു വീണതെന്ന് സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൗദിക്ക് കൈമാറും. അപകട കാരണത്തെകുറിച്ച് ബ്രിട്ടീഷ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് സൗദി ദിനപത്രം ഹയാത്ത് റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാം തവണയാണ് ലാദന് കുടുംബാംഗങ്ങള്‍ വിമാനാപകടത്തില്‍ മരണപ്പെടുന്നത്.
1967 സെപ്റ്റംബര്‍ മൂന്നിന് ഒസാമ ബിന്‍ ലാദന്‍െറ പിതാവ് മുഹമ്മദ് ബിന്‍ ലാദനും 1988ല്‍ സഹോദരന് സലിം ബിന്‍ ലാദനും വിമാനാപകടങ്ങളില്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: