കോട്ടയം: ദേശീയ ജനാധിപത്യമുന്നണിയില്‍ ഘടകകക്ഷിയായി ചേരുവാന്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയോഗം ഐക്യകണ്ഠേന തീരുമാനിച്ചതായി പാര്‍ട്ടി ചെയര്മാന് പി.സി. തോമസ് അറിയിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് എപിജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു.
മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ്, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, നോബിള്‍ മാത്യു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി. ചാക്കോയുടെ കുടുംബാംഗങ്ങള്‍ അടക്കം 51 പേര് ഒപ്പിട്ട അവയവദാന സമ്മതപത്രം സര്‍ക്കാറിനുവേണ്ടി ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ പാര്‍ട്ടി ചെയര്‍മാനില്‍ നിന്നും ഏറ്റുവാങ്ങി.
കാര്‍ഷിക ബജറ്റ്, കാര്‍ഷിക മേഖല സമഗ്രപദ്ധതികള്‍, അമിമതി വിരുദ്ധ സത്ഭരണം എന്ന കാഴ്ചപ്പാടുമായി പരിസ്ഥിതി സൗഹാര്‍ദ്ദ സമയബന്ധിത സമഗ്രവികസന പദ്ധതിയുമായിട്ടാണ് കേരള കോണ്‍ഗ്രസ് എന്‍ഡിഎയുടെ ഘടകകക്ഷിയാകുന്നതെന്ന് തോമസ് അറിയിച്ചു.
ഒന്നരലക്ഷം കോടിരൂപയുടെ കടബാധ്യതയിലേക്ക് കേരളത്തെ നയിച്ച ഇടതു-വലത് മുന്നണികള്‍ക്ക് ബദലായി ഒരു മുന്നണിയെന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയാണ് എന്‍ഡിഎയില്‍ ചേരുന്നതെന്ന് പി.സി. തോമസ് അറിയിച്ചു. അഹമ്മദ് തോട്ടത്തില്‍, അഗസ്റ്റിന് വട്ടക്കുന്നേല്‍, മനക്കര രാധാകൃഷ്ണന്, രാജന് കണ്ണാട്ട്, പി.ജെ. ബാബു, സ്റ്റീഫന്‍ ചാഴിക്കാടന്, മുക്കം ബേബി, മാനുവല്‍ കാപ്പന്, കൃഷ്ണന് തണ്ണോട്ട്, ജെയിസണ്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് ജോസഫ്, ജോളി ചോലങ്കേരി, ഹരിഷ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: