തൃശൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയില്‍ വീണ്ടും സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക്. പെരിഞ്ഞനം പഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളി സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ.ബി.അജയഘോഷ് തല്‍സ്ഥാനങ്ങള്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.പഞ്ചായത്ത് മുന്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം കൂടിയായിരുന്ന അജയഘോഷ് മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ കമ്മറ്റി മെംബര്‍ കൂടിയാണ്.
സിപിഎമ്മില്‍ ജനങ്ങള്‍ക്കുള്ള വിശ്വസ്യത നഷ്ടപ്പെട്ടതായി അജയഘോഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അജയഘോഷിനോടൊപ്പം നൂറോളം പേരാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എതാനും ദിവസം മുമ്പ് സിപിഐ ലോക്കല്‍ കമ്മിറ്റിയംഗവും മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുജമുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് എ.ആര്.ശ്രീകുമാര്‍, കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് പോണത്ത് ബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: