കൊല്ലം: കൊല്ലം ആനന്ദവല്ലിശ്വരം ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. പഞ്ചലോഹ കൃഷ്ണവിഗ്രഹം മോഷണം പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്ര പുനര്‍നിര്‍മാണത്തിനായി വിഗ്രഹങ്ങള്‍ മാറ്റി പ്രതിഷ്ഠിച്ചിരുന്ന സ്ഥലത്തുനിന്നാണ് മോഷണം പോയത്.
കാണാതായ വിഗ്രഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാണാതായ വിഗ്രഹം കൂടാതെ ലക്ഷ്മി, മഹാവിഷ്ണു, ഭൂമിദേവി എന്നിവരുടെ പ്രതിഷ്ഠയു കാണാതായിട്ടുണ്ട്.
സംഭവത്തെ കുറിച്ച് കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: