തിരുവനന്തപുരം:പ്രഥമ പ്രസിഡന്റ് ശശിധരന് നായരെ ഫോമ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന ഫോമ കേരള കണ്‍വന്‍ഷനിലാണ് ആദരിക്കല്‍ നടന്നത്. ശശിധരന് നായരെ രാജ്യ സഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി ജെ കുര്യന് പൊന്നാട അണിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്,ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി.മുരളീധരന്, ആന്റോ ആന്റണി എംപി, രാജു എബ്രഹാം എംഎല്‍എ, പന്തളം സുധാകരന് പി.വിജയന് ഐഎഎസ്,സംവിധായകന് ബ്ലസി, നടന് മധു,നടന് നരേന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ. 1978 മുതല്‍ ഹൂസ്റ്റണിലാണ് താമസം.അമേരിക്കയിലെ മലയാളി സംഘടനാപ്രവര്‍ത്തനത്തില്‍ സജീവസാന്നിധ്യമായ ശശിധരന് നായര്‍ ഫോമക്ക് പുറമെ, ഫൊക്കാന, കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള കള്‍ച്ചറള്‍ അസോസിയേഷന്, കേരള ഹിന്ദു സൊസൈറ്റി, മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍, കോഴഞ്ചേരി സംഗമം തുടങ്ങിയവയുടെ പ്രസിഡന്റായിരുന്നു.ഭാര്യ പൊന്നമ്മ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: