പുകപ്പുരയ്ക്ക് തീപിടിച്ചു

Saturday 20 May 2017 12:12 pm IST

മുണ്ടക്കയം: പുകപ്പുരക്കു തീ പിടിച്ചതിനെ തുടര്‍ന്ന് ആയിരത്തോളം കിലോ ഒട്ടുപാല്‍ കത്തി നശിച്ചു.മുണ്ടക്കയം, വരിക്കാനി കവലയില്‍ കണിയാരശേരില്‍ കെ.ജെ.തോമസിന്റെപുകപ്പുരക്കാണ് തീപടര്‍ന്നു വന്‍ നഷ്ടം സംഭവിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്നുളള പുകപ്പുരയില്‍ നിന്നും അമിതമായി പുക ഉയരുന്നത് കണ്ട് നടത്തിയ തെരച്ചിലിലാണ് പുകപ്പുരയിലെ ഒട്ടുപാലിനു തീപിടിച്ച വിവരം അറിയുന്നത്. ഉയരത്തില്‍ തൂക്കിയിരുന്ന ഒട്ടുപാലിനു ചൂടുകൂടി തീപടരുകയായിരിക്കുമെന്നു കരുതുന്നു. നാട്ടുകാരും മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പളളി അഗ്നി ശമന സേനയും മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. അതിനാല്‍ പുകപ്പുരയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ ഷീറ്റിനു തീ പടരാതെ എടുത്തു മാറ്റിയതിനാല്‍ വന്‍ നാശമൊഴിവായി. ചൂടിന്റെ ശക്തിയില്‍ പുരയിടത്തിലുണ്ടായിരുന്ന തെങ്ങിന്റെ മുകളിലെ ഓലകള്‍ വാടികരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.