മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം ഇരമ്പുന്നു

Saturday 20 May 2017 12:08 pm IST

ചങ്ങനാശേരി: പായിപ്പാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ടവറിനെതിരെ വന്‍പിച്ച പ്രതിഷേധം. അഞ്ഞൂറുമീറ്ററിനുള്ളില്‍ സ്‌കൂളുകളും, ആശുപത്രികളും ഉള്ള സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുവാന്‍ പാടില്ലായെന്ന നിയമം നിലനില്‍ക്കെ, പായിപ്പാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ.ഹൈസ്‌കൂള്‍, ബി.എഡ് കോളേജ്, എസ്.എച്ച്.എല്‍.പി സ്‌കൂള്‍, ഗവ.ഹോമിയോ ആശുപത്രി, അങ്കണവാടികള്‍, കോളനികള്‍, ലൂര്‍ദ്മാതാ ചര്‍ച്ച്, എസ്.എന്‍.ഡി.പി മന്ദിരം, ഐ.പി.സി സെന്റര്‍, ജനവാസം വളരെ കൂടുതലുള്ള സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്നു. ജോസഫ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയോഗത്തില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനു ജോബ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍, സജി ജോണ്‍, കെ.എസ് ജോസഫ്, ജോണ്‍സണ്‍, ജോഷി ജോര്‍ജ്, സുരേഷ് കുമാര്‍, ജോയി തോമസ്, സോജി ജോസഫ്, ജോജി ജോര്‍ജ്, ജെയിംസുകുട്ടി കൂമ്പുക്കാട്, നിധിന്‍ ജോര്‍ജ് കൂമ്പുക്കാട്, ലീലാമ്മ ഒട്ടത്തില്‍, തങ്കമ്മ ദേവസ്യാ കുമ്പുക്കാട്, ലത രഘു എന്നിവര്‍ പ്രസംഗിച്ചു. സമരപരിപാടികളുടെ നടത്തിപ്പിനായി നൂറ്റി അന്‍പത് അംഗങ്ങളടങ്ങുന്ന ജനറല്‍ കമ്മിറ്റിയും ഇരുപത്തി ഒന്ന് അംഗങ്ങളടങ്ങുന്ന സബ്കമ്മറ്റിയും രൂപീകരിക്കുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.