കോപെന്‍ഹേഗന്‍: ലോക ആര്‍ച്ചറി ചാംപ്യന്‍ഷിപ്പ് വനിതാ വിഭാഗം റികര്‍വ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. ദീപിക കുമാരി, ലക്ഷ്മീറാണി മാജി, റിമില്‍ ബുറ്യൂലി എന്നിവരടങ്ങിയ ടീം ഫൈനലില്‍ റഷ്യയോട് ടൈബ്രേക്കറില്‍ തോറ്റു.
സ്റ്റെപനോവ, സെനിന പെറോവ, തുയാന ദഷിദോര്ഷിയവ എന്നിവരടങ്ങിയ റഷ്യയോട് ഒപ്പത്തിനൊപ്പം പൊരുതി ഇന്ത്യന്‍ വനിതകള്‍. ആദ്യ രണ്ട് സെറ്റുകള്‍ നേടി (56-54, 54-53) സുവര്‍ണ പ്രതീക്ഷയുയര്‍ത്തുകയും ചെയ്തു ഇന്ത്യ. മൂന്നാം സെറ്റില്‍ തിരിച്ചുവന്ന റഷ്യ 56-52ന് സെറ്റ് സ്വന്തമാക്കി.
നാലാം സെറ്റും അനായാസം സ്വന്തമാക്കിയ റഷ്യ മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു പോയിന്റ് നഷ്ടത്തില്‍ സ്വര്‍ണം നഷ്ടം. 28-27നാണ് സെറ്റും സ്വര്‍ണവുമായി റഷ്യ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: