പട്ന: പ്രൊ കബഡി ലീഗില്‍ നിലവിലെ ജേതാക്കള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് ജയം. തുടരെ തോല്‍വികള്‍ക്കു ശേഷം പൂനേരി പള്‍ട്ടാനെ കീഴടക്കി ജയ്പൂര്‍, സ്കോര്‍: 35-29. മികച്ച റെയ്ഡുകളിലൂടെ രാജേഷ് നര്‍വലും സോനു നര്വാളുമാണ് ജയ്പൂരിനെ ജയത്തിലേക്കു നയിച്ചത്. ഇരുവരും എട്ട് പോയിന്റു വീതം നേടി.
ജസ് വീര്‍ സിങ് (ആറ്), കുല്‍ദീപ് സിങ് (നാല്) എന്നിവരും പിന്തുണ നല്കി. പൂനേരിയുടെ ടോപ് സ്കോറര്‍ തുഷാര്‍ പാട്ടീല്‍ (അഞ്ച്). ജയത്തോടെ ഏഴു കളികളില്‍ 13 പോയിന്റുമായി ജയ്പൂര്‍ ആറാം സ്ഥാനത്തേക്കു കയറി. പത്തു പോയിന്റുള്ള പൂനേരി ഏഴാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: