വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും ഭാര്യ മിഷേല്‍ ഒബാമയേയും പരിഹസിച്ച വാഷിംഗ്ടണ്‍ മേയര്‍ പാട്രിക് റഷിംഗ് വിവാദത്തില്‍. മിഷേല്‍ ഒബാമയുടെ മുഖത്തെ ഗോറില്ലയുടെ മുഖത്തോട് ഉപമിച്ച മേയര്‍ ഒബാമയെയും വെറുതെ വിട്ടില്ല.
മിഷേലിന്റെ മുഖം ഗോറില്ലയുടേതിനു സമാനമാണ്, അതു കുരങ്ങിന്റെ മുഖമുളള ഒബാമയ്ക്കു മാത്രമേ ചേരുകയുളളു എന്നിങ്ങനെയുമാണു മേയറുടെ പരിഹാസം. റഷിംഗിന്റെ ഫേസ്ബുക്ക് പേജിലാണ് ഇത്തരത്തിലുളള വംശീയാധിക്ഷേപം.
സംഭവത്തെത്തുടര്‍ന്നു റഷിംഗ് മേയര്സ്ഥാനത്തു നിന്നു രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷെ താന്‍ ചെയ്ത തെറ്റു മനസിലായെന്നും അതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ റഷിംഗ് താന്‍ രാജിവയ്ക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: