ലണ്ടന്‍: ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്സനല്‍ കമ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി. ചെല്‍സിക്കെതിരെ ആഴ്സനല്‍ നേടുന്ന ആദ്യ ജയവും ആഴ്സനലിന്റെ പതിനാലാമത്തെ കീരിടവുമാണിത്.
കളിയുടെ ഇരുപത്തി നാലാം മിനിറ്റില്‍ ആഴ്സനലിന്റെ അലക്സ് ഓക്സ്ലാഡെ ചേമ്പര്ലെയ്നാണ് നിര്‍ണായകഗോള്‍ നേടി ടീമിനെ വിജയിപ്പിച്ചത്. ഇതിന് മുമ്പ് 2013ല്‍ വാല്‍ക്കോട്ടാണ് ചെല്‍സിക്കെതിരെ ഗോള്‍ നേടിയിട്ടുള്ളത്.
ചെല്‍സിയുടെ ഗോള്‍കീപ്പറായിരുന്ന പീറ്റര്‍ ചെക്ക് ഇത്തവണ ആഴ്സനലിന്റെ ഗോള്‍ കീപ്പറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: