തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പോലീസിനെ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി രമേശ്ചെന്നിത്തല. ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥനപ്രകാരമാണ് പോലീസനെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് രുചിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ മാത്രമല്ല സംസ്ഥാനത്ത് വിളയിക്കുന്ന പച്ചക്കറികളിലും അമിതമായ വിഷാംശം കടന്നു കൂടുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ, സംവിധായകന് രാജസേനന്, കൗണ്‍സിലര്‍ സുരേഷ്കുമാര്‍, ഡോ ലഭിത, ഡോ സുജാത, മാളവിക എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: