വാഴ്സ: വനിതാ ഹാമര്‍ത്രോയില്‍ പോളണ്ടിന്റെ അനീറ്റ വ്ളാഡാര്ചിക്ക് തന്റെ തന്നെ റെക്കോഡ് തിരുത്തി. പോളണ്ടിലെ ചെന്റിവയില് നടന്ന മീറ്റില്‍ 81.08 മീറ്റര്‍ ദൂരമറിഞ്ഞു അനീറ്റ. ഇതോടെ, 80 മീറ്റര്‍ പിന്നിടുന്ന ആദ്യ വനിതാ താരമായി അവര്‍. ബെര്‍ലിനില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 79.58 മീറ്ററാണ് മുന്‍പത്തെ റെക്കോഡ്. 2009 ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേത്രിയാണ് അനീറ്റ. 2012 ലണ്ടന്‍ ഒളിമ്പിക്സിലും, 2013ലെ ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: