ചിങ്ങത്തെക്കാള്‍ നല്ലത് കര്‍ക്കടകം

Monday 3 August 2015 10:08 pm IST

കര്‍ക്കടകമാസത്തിലെ രാമായണ വായന എന്റെ ഗ്രാമമായ ചേരാനല്ലൂരിലെ എല്ലാ ക്ഷേത്രങ്ങളിലും പതിവായി നടക്കുന്നു. വലിയമ്പലത്തിലും ശിവന്റെ അമ്പലത്തിലും വിഷ്ണുക്ഷേത്രത്തിലും കാളീശ്വരീക്ഷേത്രത്തിലും ഇടയക്കുന്നത്ത് കൃഷ്ണന്റെ അമ്പലത്തിലും ധാരാളം ആളുകള്‍ ഈ മാസത്തില്‍ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നു. എന്റെ വീടിനടുത്തുള്ള വിഷ്ണുക്ഷേത്രത്തില്‍ എന്റെ കുട്ടിക്കാലത്ത് ജാനകി അമ്മ ടീച്ചറാണ് കര്‍ക്കിടത്തില്‍ രാമായണം വായിച്ചുകൊണ്ടിരുന്നത്. അന്ന് മൂന്നോ നാലോ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ന് വിഷ്ണുപുരത്ത് ദിവസവും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും വരുന്നു. കഴിയുമ്പോള്‍ പ്രസാദവിതരണവുമുണ്ട്. കുടിച്ചുനശിച്ചുപോയ കുഡുംബിസമുദായത്തിലെ പുരുഷന്മാര്‍ ഇപ്പോള്‍ കുളിച്ച്, കുറിതൊട്ട്, വെള്ളമുണ്ടുടുത്ത്, കുട്ടികളുടെ കൈപിടിച്ച് അമ്പലത്തിലേക്ക് പോകുന്നത് എത്ര ആനന്ദകരമായ അനുഭവമാണ്. കുടുംബത്തില്‍ സന്തോഷം  നിറയുന്ന മാസമാണിത്. ചിങ്ങത്തിനേക്കാളും നല്ല മാസം കര്‍ക്കിടകമാണെന്ന് എനിക്ക് തോന്നുന്നു. ഒരു സമുദായത്തെ ഒന്നടങ്കം രക്ഷപ്പെടുത്തിയതിന് ഹിന്ദുജാഗരണസമിതിയെ എത്ര അഭിനന്ദിച്ചാലും മതിയാകയില്ല. വശപ്പിശകിന് മാര്‍ക്സ്റ്റുകളായ ഹിന്ദുപുരുഷന്മാര്‍ ആദ്യമൊക്കെ മാറിനില്‍ക്കുമായിരുന്നു. പക്ഷെ അവരുടെ സ്ത്രീകള്‍ കുടുംബത്തില്‍ ഭക്തി നിലനിര്‍ത്തി. പണ്ട് എന്റെ അയല്‍വീട്ടില്‍ ത്രിസന്ധ്യയ്ക്ക് രാമനാമം  ജപിക്കുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. ടിവി വന്നതോടെ സന്ധ്യാവന്ദനം നിന്നു. ഇപ്പോള്‍ ഹിന്ദുജാഗരണസമിതിയുടെ പ്രവര്‍ത്തനത്തിലൂടെ അത് വീണ്ടെടുക്കുന്നത് കാണുന്നത് അനുഗ്രഹമാണ്.ഹിന്ദു ഉണര്‍ന്നാല്‍ ദേശമുണര്‍ന്നു, എത്ര സത്യം. അബ്ദുള്‍ അസീസ്, ചേരാനല്ലൂര്‍, കൊച്ചി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.