താനെയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് 11 മരണം

Tuesday 4 August 2015 9:57 am IST

താനെ:മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പാഡയിലെ ബി കാബിന്‍ കോളനിയിലെ ശ്രീ കൃഷ്ണാ നിവാസ് എന്ന കെട്ടിടമാണ തകര്‍ന്നുവീണത്. പൂലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.  ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തകര്‍ന്ന കെട്ടിടം അന്‍പതുവര്‍ഷത്തെ പഴക്കമുള്ളതാണ് . അഞ്ചു കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കാലപഴക്കം ചൂണ്ടിക്കാട്ടി ഇവിടെ നിന്നും ഒഴിയുന്നതിന് നഗരസഭ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഇത് കൂട്ടാക്കാതെ ആളുകള്‍ ഇവിടെ താമസിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.