ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണവും ഒരു കോടി 10 ലക്ഷം രൂപയും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
കണ്ണൂര്‍ തലശേരി ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. മതിയായ രേഖകള്‍ ഒന്നും തന്നെ പിടിയിലായവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. വാഹന പരിശോധനയ്ക്കിടെ ഇരിട്ടി പോലീസാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: