ചെന്നൈ: സമ്പൂര്‍ണ മദ്യ നിരോധനമാശ്യപ്പെട്ട് തമിഴ്നാട്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്നു ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്.
എം.ഡി.എം.കെ., വിടുതലൈ ചിറുതൈകള്‍ കക്ഷി(വി.സി.കെ.), മനിതനേയ മക്കള്‍കക്ഷി(എം.എം.കെ.) എന്നീ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.എ.ഐ.എ.ഡി.എം.കെ., പി.എം.കെ. ഒഴികെയുള്ള കക്ഷികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബന്ദിനിടെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മദ്യഷാപ്പുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
സര്‍ക്കാര്‍ മദ്യക്കടകളും സ്വകാര്യ ബാറുകളുമുള്‍പ്പെടെ അടച്ചുപൂട്ടി സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടികളുടെ ആവശ്യം.
മദ്യം മൂലം സ്ത്രീകളും കുട്ടികളും ദുരിതം ഏറെ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ദ്. മദ്യക്കടകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: