ന്യൂദല്‍ഹി: നഗരവികസനത്തിനുള്ള അടല്‍ മിഷന് നടപ്പാക്കാനായി തെരഞ്ഞെടുത്ത 482 നഗരങ്ങള്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ 120 കോടി രൂപ കേന്ദ്ര നഗരവികസന മന്ത്രാലയം അനുവദിച്ചു. ഇതുപ്രകാരം ആദ്യഘട്ടത്തില്‍ ഓരോ നഗരത്തിനും 25 ലക്ഷം രൂപ മുന്‍കൂറായി ലഭിക്കും.
ഓരോ നഗരത്തിലെയും, പട്ടണത്തിലെയും ജലവിതരണ, അഴുക്കുചാല്‍ സംവിധാനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്കിക്കൊണ്ടുവേണം കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ നഗരപരിഷ്ക്കരണ പദ്ധതികളുടെ നടത്തിപ്പിന്റെയും അറ്റകുറ്റപ്പണികളുടെയും ചെലവിനുള്ള വിഭവസമാഹരണ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.
അമൃത് പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 482 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക കര്‍മ്മപദ്ധതി എത്രയുംവേഗം സമര്‍പ്പിക്കാന്‍ കേന്ദ്ര നഗരവികസന സെക്രട്ടറി മധുസൂദന്‍ പ്രസാദ് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: